Film NewsKerala NewsHealthPoliticsSports

പരസ്യ പ്രസ്‌താവനകൾ ഇനി നടത്തരുത്; സന്ദീപിനോട് അഭ്യർത്ഥനയുമായി ആർ എസ് എസ്

02:02 PM Nov 05, 2024 IST | suji S

പരസ്യ പ്രസ്‌താവനകൾ ഇനി നടത്തരുത് സന്ദീപിനോട് അഭ്യർത്ഥനയുമായി ആർ എസ് എസ് നേതൃത്വം, പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കാമെന്ന് സന്ദീപിനോട് പറഞ്ഞു.ഇന്ന് തന്നെ ധാരണകൾ രൂപപ്പെടുമെന്ന് അറിയിപ്പ്. പാലക്കാട് തിരിച്ചടി ഉണ്ടാകുന്ന ഒരു ചർച്ചയും ഉണ്ടാകരുതെന്ന് ബിജെപി നേതാക്കൾക്കും നിർദ്ദേശം നൽകി, ഇന്ന് സന്ദീപ് ആർഎസ്എസ് കാര്യാലയമായ കൊച്ചിയിൽ ചർച്ചക്ക് എത്തുമെന്നും പറയുന്നുണ്ട്.

ബിജെപി നേതൃത്വത്തോട് ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതൃത്വം നേരിട്ടിറങ്ങുന്നു. ഇപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് സന്ദീപ് വാര്യർ. സന്ദീപിനെ ബിജെപി പൂർണമായും തള്ളുമ്പോൾ എടുത്തുചാടി തീരുമാനം വേണ്ടെന്നാണ് സിപിഐഎം തീരുമാനം.അതേസമയം സന്ദീപ് വാര്യർ ഇന്നും പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ വിമർശനവുമായി എത്തിയിരുന്നു. അതുപോലെ കൃഷ്ണകുമാറും. സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് എന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം. ചായ ഒരു മോശം കാര്യമല്ല എന്ന് സന്ദീപ് വാര്യർ മറുപടി പറയുകയും ചെയ്യ്തു.

 

Tags :
C KrishnakumarRSSSandeep G Warrier
Next Article