സന്ദീപിന് ആര്‍.എസ്.എസ്. ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഉണ്ട്; മന്ത്രി മുഹമ്മദ് റിയാസ്
സന്ദീപിന് ആര്‍.എസ്.എസ്. ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് , സന്ദീപ് ബി ജെ പി യിൽ നിന്നും കോൺഗ്രസിലേക്ക് എത്തിയതിന് പരിഹസിച്ചു കൊണ്ടായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. സന്ദീപ് വാര്യര്‍ ഒരു മനുഷ്യന്‍, ഒരു പാര്‍ട്ടി വിടുന്നു. സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചത് ആണോ അതോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോയെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിക്കുന്നു.
മാധ്യമപ്രവര്‍ത്തകരോട് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശവിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി . ഇനിയും മത വര്‍ഗീയതയെ ഉപേക്ഷിച്ചാല്‍ സന്തോഷമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പഴയ ഓര്‍മ്മയിലാണ് പോകുന്നതെങ്കില്‍ കോണ്‍ഗ്രസ് പറ്റിയ സ്ഥലമാണെന്നും ആര്‍.എസ്.എസ്.ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആര്‍.എസ്.എസ്.നേതാക്കളെ പൂവിട്ടു പൂജിക്കണം എങ്കില്‍ പ്രതിപക്ഷ നേതാവ് കൂടെ ഉണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർക്കുന്നു.