For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ആർ എസ്‌ എസ്‌ പ്രവർത്തകർക്ക് യോഗി ആദിത്യനാഥിനേക്കാൾ കൂടുതൽ വിശ്വാസം മന്ത്രി പിണറായി വിജയനെ ; കെ മുരളീധരൻ

03:43 PM Nov 02, 2024 IST | suji S
ആർ എസ്‌ എസ്‌  പ്രവർത്തകർക്ക്  യോഗി ആദിത്യനാഥിനേക്കാൾ കൂടുതൽ വിശ്വാസം മന്ത്രി പിണറായി വിജയനെ   കെ മുരളീധരൻ

ആർ എസ്‌ എസ്‌ പ്രവർത്തകർക്ക് യോഗി ആദിത്യനാഥിനേക്കാൾ കൂടുതൽ വിശ്വാസം മന്ത്രി പിണറായി വിജയനാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കല്‍പ്പൂരില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ ചോദിക്കുന്നു എന്ത്‌ കൊണ്ട് മുഖ്യ മന്ത്രി പാലക്കാട് തെരെഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാഞ്ഞത്. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ വരെ പ്രസംഗിക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി പാലക്കാട്ട് ബിജെപിക്കെതിരെ പ്രസംഗിക്കാന്‍ വരാത്തതെന്ത് മുരളീധരൻ ചോദിച്ചു.

അയല്‍സംസ്ഥാനങ്ങള്‍ വികസനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ കേരളത്തില്‍ ഒന്നുംനടക്കുന്നില്ലെന്നും ധൂര്‍ത്തും കെടുകാര്യസ്ഥതയും മാത്രമാണുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത അവസരംപോലെ ഉപയോഗിച്ച് വോട്ടുതട്ടാനുള്ള ശ്രമമാണ് എല്‍ഡിഎഫും ബിജെപിയും നടത്തുന്നത്. പൂരം കലക്കിയത് മന്ത്രി ബിജെപിയെ ജയിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പടിഞ്ഞാറെത്തറ-പൂഴിത്തോട് ബദല്‍റോഡ് ഇതുവരെയും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. പക്ഷെ ജനങ്ങളുടെ ആശങ്കയകറ്റണം എന്നും മുരളീധരൻ പറയുന്നു.

Tags :