For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സിറിയയിൽ നിന്നും പലായനം ചെയ്യ്ത പ്രസിഡന്റ് ബാഷർ അൽ അസദിനും, കുടുംബത്തിനും റഷ്യ അഭയം നൽകി

10:15 AM Dec 09, 2024 IST | Abc Editor
സിറിയയിൽ നിന്നും പലായനം ചെയ്യ്ത പ്രസിഡന്റ് ബാഷർ അൽ അസദിനും  കുടുംബത്തിനും റഷ്യ അഭയം നൽകി

സിറിയയിൽ നിന്നും പലായനം ചെയ്യ്ത പ്രസിഡന്റ് ബാഷർ അൽ അസദിനും, കുടുംബത്തിനും റഷ്യ അഭയം നൽകിയതായി സൂചനകൾ. അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത് ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതർ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ആണ് ബാഷർ അൽ അസദും കുടുംബവും മോസ്‌കോയിലെത്തിയത് എന്നുമാണ്. ബഷർ അൽ അസദിന് തന്റെ 24 വർഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിടേണ്ട സ്ഥിതി വന്നത്, വിമത സംഘം തഹ്‌രീർ അൽ ഷാം സിറിയ പിടിച്ചെടുത്തതോടെയാണ്.

തന്ത്രപ്രധാന മേഖലകളായ അലെപ്പോ, ഹമാ, ഹോംസ് നഗരങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് ദ്രുതഗതിയില്‍ മുന്നേറിയ സുന്നി ഇസ്ലാമിക് വിമതർ ശനിയാഴ്ചയോടെ തലസ്ഥാനമായ ദമാസ്കസ് വളഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ സിറിയന്‍ ഭരണകൂടം അടിയറവ് പറയുകയും ചെയ്യ്തു. അതിനു ശേഷം ഒരു ലക്ഷ്യബോധമില്ലാതെ പ്രസിഡന്‍റ് ബാഷർ അല്‍ അസദ് രാജ്യം വിടുകയായിരുന്നു.

Tags :