യുക്രയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ; ആക്രമണത്തിൽ 7 പേര് മരിച്ചു, 22 പേർക്ക് പരിക്കേറ്റു
യുക്രെയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഇന്നലെ രാത്രി മുതല്‍ യുക്രെയ്‌നില്‍ കനത്ത ബോംബിങ്ങാണ് റഷ്യ നടത്തുന്നത്. ആണവ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന സപോറിഷ്യ പട്ടണത്തില്‍ ആയിരുന്നു റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ൦, ഈ അക്രമണത്തിൽ കെട്ടിടങ്ങൾ തകര്‍ന്നിരുന്നു. ഈ ആക്രമണത്തിൽ ഏഴുപേര്‍ മരിക്കുകയും , 22 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്യ്തിരുന്നു. ഇനിയും അഞ്ചുപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
രാജ്യത്ത് സന്ദര്‍ശനത്തിനെത്തിയ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വാഹനം ആക്രമിക്കപ്പെട്ടിരുന്നു. ഡ്രോണ്‍ പതിച്ചുള്ള ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം, റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ ഇതേവരെ തങ്ങളുടെ 43,000 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു, കൂടാതെ 3,70,000 ലേറെ സൈനികര്‍ക്ക് പരിക്കേറ്റെന്നും സെലെന്‍സ്‌കി പറഞ്ഞു.