For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു അപകടം

10:05 AM Nov 18, 2024 IST | ABC Editor
എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു അപകടം

എരുമേലി അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു അപകടം ഉണ്ടായി. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എരുമേലി ഗവൺമെൻ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. മോട്ടർ വാഹന വകുപ്പിൻ്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായത്.അതേസമയം ശബരിമല സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം. നവംബർ മാസത്തെ വെർച്വൽ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ ഒന്നേകാൽ ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്.

Tags :