For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശബരിമല  തീർത്ഥാടകർക്ക് ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൈയിൽ കരുതണം ;ദേവസ്വം ബോർഡ് 

02:12 PM Nov 07, 2024 IST | suji S
ശബരിമല  തീർത്ഥാടകർക്ക് ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൈയിൽ കരുതണം  ദേവസ്വം ബോർഡ് 

ശബരിമല  തീർത്ഥാടകർക്ക് ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൈയിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും.ബുക്കിംഗ് കൗണ്ടറുകൾ പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ഉണ്ടാകുക . ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ഏര്‍പെടുത്തിയിട്ടുണ്ടെന്നു അറിയിച്ചു. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും.40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനില്‍ നിന്നും 10 കിലോമീറ്ററിനകത്ത് നിന്നുള്ള ദൂരത്താണെങ്കില്‍ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും.തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും ക്രമീകരിച്ചു. തിരക്ക് അനുസരിച്ച് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. അര മിനിറ്റ് ഇടവിട്ട് 200 ബസുകള്‍ നിലക്കല്‍- പമ്പ സര്‍വീസ് നടത്തും എന്നും അദ്ദേഹ൦ അറിയിച്ചു.

Tags :