For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശബരിമല വരുമാനം മുൻ വർഷങ്ങളേക്കാൾ കൂടുതൽ; നടതുറന്നു 9 ദിവസം പൂർത്തികരിക്കുമ്പോൾ വരുമാനമായി ലഭിച്ചത് വമ്പൻ തുക

10:31 AM Nov 25, 2024 IST | Abc Editor
ശബരിമല വരുമാനം മുൻ വർഷങ്ങളേക്കാൾ കൂടുതൽ  നടതുറന്നു 9 ദിവസം പൂർത്തികരിക്കുമ്പോൾ വരുമാനമായി ലഭിച്ചത് വമ്പൻ തുക

ശബരിമല വരുമാനം മുൻ വര്ഷങ്ങളേക്കാൾ വർദ്ധനവ്,നട തുറന്നു ഒൻപത് ദിവസം പൂർത്തിയാകുമ്പോൾ വരുമാനമായി ലഭിച്ചത് 41,64,00,065 രൂപ. ഇതു മുൻപത്തെ വർഷത്തേക്കാൾ 13,33,79,701 രൂപ കൂടുതലാണെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ഇത് കൂടാതെ അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് എത്തിച്ചേർന്നത് 6,12,290 തീർഥടകർ. ഇത് ശരിക്കും ഒരു കൂട്ടായ്മയുടെ വിജയമാന്നും പിഎസ് പ്രശാന്ത് പറഞ്ഞു. മണ്ഡലം – മകരവിളക്ക് മഹോത്സവത്തിന് ശബരിമല ദർശനത്തിന് എത്തി മടങ്ങുന്ന അയ്യപ്പഭക്തരിൽനിന്നു ദർശനവും മറ്റ് സൗകര്യങ്ങളെയും സംബന്ധിച്ചും സംതൃപ്തമായ റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നെതന്നും അദ്ദേഹം സൂചിപ്പിച്ചു.

വൃശ്ചികം ഒന്നായപ്പോഴത്തേക്കും അരവണയുടെ കരുതൽ ശേഖരം 40 ലക്ഷത്തിലേക്ക് എത്തിക്കാൻ സാധിച്ചത് ഭക്തർക്ക് അപ്പവും അരവണയും യഥേഷ്‌ടം നൽകുന്നതിന് സഹായകരമായി. തീർഥാടകർക്കായി മൂന്ന് തത്സമയ ഓൺലൈൻ ബുക്കിങ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എത്ര തീർഥാടകർ എത്തിയാലും സുഗമമായി ദർശനം നടത്തുവാനുള്ള തൽസമയ ഓൺലൈൻ ബുക്കിങ് സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ഒരുക്കിയിട്ടുണ്ടെന്നും പ്രശാന്ത് പറയുന്നു.

Tags :