For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശബരിമല റോപ് വേ നിർമ്മാണം എത്രയും വേഗം നടത്തും; മന്ത്രി വി എൻ  വാസവൻ 

04:30 PM Oct 23, 2024 IST | suji S
ശബരിമല റോപ് വേ നിർമ്മാണം എത്രയും വേഗം നടത്തും  മന്ത്രി വി എൻ  വാസവൻ 

ശബരിമല റോപ് വേ നിർമ്മാണം എത്രയും വേഗം നടത്തും ദേവസ്വം മന്ത്രി വി എൻ  വാസവൻ. ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ട്, കൊല്ലത്തു നിന്നാണ് വനഭൂമി നൽകുന്നത്. വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകും. ഇന്നത്തെ യോഗത്തിൽ ഭൂമിയെ പറ്റി ഒരു അന്തിമധാരണയായി എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ശബരിമല വിർച്വൽ ക്യൂവിൽ അടുത്ത ദിവസത്തെ ദേവസ്വം യോഗത്തിന് ശേഷം കൃത്യമായ ഒരു ധാരണയുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

റോപ് വേ ക്കുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു, കേരളത്തിൽ വിവിധ ഉത്സവങ്ങൾ നടക്കുന്നുണ്ട്.അതൊന്നും നടത്താൻ കഴിയാത്ത അവസ്ഥ. പുതിയ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല. ഉത്തരവ് റദ് ചെയ്യണമെന്നാണ് സർക്കാരിന്റെ നിലപാട്. നിബന്ധനകൾ പാലിച്ച് തന്നെയാണ് ഇപ്പോൾ ഉത്സവങ്ങൾ നടത്തുന്നത് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

Tags :