Film NewsKerala NewsHealthPoliticsSports

സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ വിഡി സതീശൻ മതം കലർത്താൻ ശ്രമിക്കുന്നു; മന്ത്രി മുഹമ്മദ് റിയാസ് 

04:35 PM Nov 18, 2024 IST | Abc Editor

സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ വിഡി സതീശൻ മതം കലർത്താൻ ശ്രമിക്കുന്നു, വി ഡി സതീശന് വിമർശിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയും, ഇടതു നേതാക്കളും എന്തോ ദോഷം ചെയ്തത് പോലെയാണ് പ്രതിപക്ഷ നേതാവ് നിലപാട് എടുത്തത് . രാഷ്ട്രീയമായി പറയുമ്പോൾ രാഷ്ട്രീയമായി പ്രതികരിക്കുന്നതാണ് ജനാധിപത്യ മര്യാദയാണെന്ന് മന്ത്രി പറഞ്ഞു. തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആണ്.

മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനെ വിമർശിക്കാൻ പാടില്ലേ ,  മന്ത്രി മുഹമ്മദ്‌ റിയാസ് ചോദിക്കുന്നു  . ലീഗിന്റെ അധ്യക്ഷനെ വിമർശിക്കുന്നത് തെറ്റായി ചിത്രീകരിക്കുന്നു. മുസ്ലീം ലീഗ് അധ്യക്ഷൻ രാഷ്ട്രീയമായി എന്തെങ്കിലും പറഞ്ഞാൽ രാഷ്ട്രീയമായി അതിനെ വിമർശിക്കും. അതിൽ അസഹിഷ്ണുതരാകുന്നത് രാഷ്ട്രീയത്തിൽ മതം കലർത്തുന്ന സമീപനമണ് എന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഏതെങ്കിലും സമുദായത്തിനോ മതത്തിനെ എതിരല്ലെന്ന് മന്ത്രി. പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നു ഇങ്ങനെ ചെയ്യുന്നത് രാഷ്ട്രീയമായി ശരിയല്ല എന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

Tags :
Minister Muhammad RiazVD Satheesan
Next Article