അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടേയും അറസ്റ്റ് രേഖപ്പെടുത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സജീവ്
അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടേയും അറസ്റ്റ് രേഖപ്പെടുത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പിതാവ് പറഞ്ഞു.സഹപാഠികളുടെ പീഡനം സഹിക്കാൻ കഴിയാതെ അമ്മു തന്നെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്നു പറഞ്ഞിരുന്നുവെന്നും പിതാവ് സജീവ് വെളിപ്പെടുത്തുന്നു.തന്റെ കുഞ്ഞിനെ ഇവര്‍ വിടാതെ പിന്തുടര്‍ന്ന് മാനസികമായി പീഡിപ്പിച്ചിരുന്നു. കോളജില്‍ പരാതി നല്‍കിയത് അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ വിളിച്ചപ്പോള്‍ അവസാനം പോലും അമ്മു കൈകൂപ്പി അപേക്ഷിച്ചന്നും സജീവ്.അമ്മുവിന്റെ മരണം നടന്നതിനു ശേഷം കൂടുമ്പത്തേ അറിയിക്കാൻ കോളേജ് അതികൃതർ
വൈകിയിരുന്നു.
ആശുപത്രിയിലെത്തിക്കാന്‍ വൈകിയ സംഭവത്തിലുള്‍പ്പെടെ അന്വേഷണം വേണമെന്ന് അമ്മുവിന്റെ പിതാവ് ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയാണ് തനിക്കുള്ളത്. ബുധനാഴ്ച വന്നിരുന്നെങ്കില്‍ അമ്മുവിനെ ഒപ്പം വിടാമായിരുന്നല്ലോ എന്നാണ് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ പറഞ്ഞത്. അന്ന് അസുഖസംബന്ധമായ ചില കാര്യങ്ങളുള്ളതിനാല്‍ താന്‍ വരില്ലെന്ന് പ്രിന്‍സിപ്പാളിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും അമ്മുവിന്റെ പിതാവ് സജീവ് പറഞ്ഞു. അമ്മുവിന്റെ മരണത്തില്‍ നീതി ഉറപ്പാക്കാന്‍ ഒപ്പം നില്‍ക്കുന്നതിന് അദ്ദേഹം മാധ്യമങ്ങൾക്കു നന്ദിയും രേഖപ്പെടുത്തി.