For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുള്ള ആശങ്ക ദൂരീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

02:24 PM Nov 14, 2024 IST | Abc Editor
സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുള്ള ആശങ്ക ദൂരീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുള്ള ആശങ്ക ദൂരീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മത്സ്യബന്ധനത്തിന് തടസ്സം വരുന്നതുകൊണ്ടാണ് അന്ന് സിഐടിയു അടക്കം സമരം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പദ്ധതി നടത്തുന്നത് മത്സ്യബന്ധന മേഖലയിൽ അല്ല. ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യമാണെന്നും എല്ലാവരെയും ആ വിശ്വാസത്തിൽ എടുത്ത് പദ്ധതി നടപ്പിലാക്കുക മന്ത്രി പറയുന്നു.

അതേസമയം ഇ പി ജയരാജന്റെ ആത്മകഥ വിഷയത്തിൽ പ്രതികരണം നടത്തിയ മന്ത്രി ഇപിയെ പാർട്ടിക്ക് പൂർണ്ണ വിശ്വാസമാണെന്ന് കൂട്ടിച്ചേർത്തു. അദ്ദേഹം എഴുതിയ ആത്മകഥ നിങ്ങൾ ആരെങ്കിലും കണ്ടോ? ഇല്ലാത്ത ആത്മകഥയുടെ പേരിലാണ് ഇപ്പോൾ നടക്കുന്ന വ്യാജപ്രചരണമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്ത്.

Tags :