Film NewsKerala NewsHealthPoliticsSports

വയനാട് മേപ്പാടിയിൽ ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഉപരോധം

03:19 PM Nov 09, 2024 IST | ABC Editor

വയനാട് മേപ്പാടിയിൽ പ്രതിഷേധം. ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മേപ്പാടി ടൗണിൽ ​ഗതാ​ഗതം സ്തംഭിച്ചു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമു‍ന്നണികളും ഭക്ഷ്യകിറ്റ് വിവാദം രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നുണ്ട്. കിറ്റ് നൽകിയത് റവന്യൂ വകുപ്പെന്നാണ് അറിയാൻ കഴിയുന്നത്.
മേപ്പാടിയിൽ ദുരിത ബാധിത പ്രദേശത്തെ കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് വൈത്തിരി ആശുപത്രിയിലായിരിക്കുന്നത് .

മന്ത്രി പി പ്രസാദ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലേക്ക് എത്തിയിരുന്നു. കൂടാതെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും ആശുപത്രിയിൽ എത്തിയിരുന്നു. മറ്റ് പ്രശ്നങ്ങളില്ലെന്ന് കുട്ടി മാധ്യമങ്ങളോ പ്രതികരിച്ചിരുന്നു. സോയാബീൻ കഴിച്ച കുട്ടികൾക്ക് ഛർദിയും വയറിളക്കവും ആണ് ഉണ്ടായത്. പുഴുവരിച്ച ഭ​ക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത് നേരത്തെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Tags :
Food poisonWayanad
Next Article