For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ

01:40 PM Nov 08, 2024 IST | ABC Editor
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമെന്നാണ് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സന്ദീപ് വാര്യർ വ്യക്തമാക്കിയത്. പാർട്ടിയില്‍ നിന്നും ഒരാള്‍‌ പുറത്ത് പോയാല്‍ ഒന്നും സംഭവിക്കില്ലെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. വളരെ ഭാഗ്യകരമാണെന്നു

പാർട്ടിയില്‍ നിന്നും ആര് പുറത്ത് പോയാലും അത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. സന്ദീപ് കാര്യങ്ങള്‍ മനസിലാക്കി തിരികെ വരണമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന കണ്ടു. ഇതില്‍ ഒരു വിഷമം ഉന്നയിച്ച വ്യക്തിയാണ് ഞാന്‍. ആ സാഹചര്യത്തില്‍ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളില്‍ എന്റെ വാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന സൂചനയാണുള്ളത്. ഉന്നയിച്ച് പ്രശ്നം പരിഹരിക്കപ്പെടും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. അതുകൊണ്ടാണ് ആദ്യത്തെ അഞ്ച് ദിവസം കാത്തിരുന്നത്.

Tags :