Film NewsKerala NewsHealthPoliticsSports

എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനം , വിമർശനവുമായി സന്ദീപ് വാര്യർ 

04:51 PM Nov 19, 2024 IST | Abc Editor

സിറാജ്, സുപ്രഭാതം പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണെന്ന് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. പരസ്യം കൊടുത്തത് സിപിഐഎം ആണെങ്കിലും പണം കൊടുത്തത് ബിജെപി തന്നെയാണ് സന്ദീപ് വാര്യർ പറഞ്ഞു. ഇതൊരു പ്രത്യേക വിഭാഗത്ത് ലക്ഷ്യ൦ വെച്ചാണ് ഇങ്ങനൊരു പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നും സന്ദീപ് വാര്യർ പറയുന്നത്.

വര്‍ഗീയ വിഭജനമാണ് ലക്ഷ്യം. പാലക്കാട്ടെ ജനങ്ങള്‍ ഇത് തള്ളിക്കളയും.  വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍  ആണ് പരസ്യത്തില്‍ പങ്കുവെച്ചിട്ടുള്ളത്. എം സ്വരാജ് ഇട്ട പരിഹാസ പോസ്റ്റ് പോലും തന്റെ മേല്‍ കെട്ടിവെച്ചു. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ വിരുദ്ധ പരാമര്‍ശം തിരിച്ചടിക്കും എന്ന് സിപിഐഎമ്മിന് ഭയമുണ്ട്. ഇതുകൊണ്ടാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വിഷം വമിപ്പിക്കുന്ന സ്ഥലത്ത് നിന്നും സ്‌നേഹത്തിന്റെ കടയിലേക്കാണ് താൻ വന്നത്. എ കെ ബാലനും എം ബി രാജേഷും തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നതാണ്. പിന്നെന്തിനാണ് ഇപ്പോള്‍ എന്നെ മോശക്കാരന്‍ ആക്കുന്നത് എന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.

 

Tags :
LDF adSandeep Warrier
Next Article