Film NewsKerala NewsHealthPoliticsSports

സന്ദീപ് വാര്യർ ഒരു കഴിവുമില്ലാത്ത ആളാണ്, സന്ദീപിനെ വലിയയാളെ പോലെ പാർട്ടി കെട്ടി എഴുന്നള്ളിച്ച് നടക്കുന്നത് അതിശയമാണ്; മുതിർന്ന കോൺഗ്രസ് നേതാവ് വിജയന്‍ പൂക്കാടന്‍

04:29 PM Dec 07, 2024 IST | Abc Editor

സന്ദീപ് വാര്യരെ കെപിസിസി ജനറല്‍ സെക്രട്ടറി ആക്കാനുള്ള നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എഐസിസി അംഗവുമായ വിജയന്‍ പൂക്കാടന്‍, സന്ദീപ് വാര്യർ ഒരു കഴിവുമില്ലാത്ത ആളാണ്, സന്ദീപിനെക്കാൾ കഴിവുള്ള ആളുകൾ ഇപ്പോളും പാർട്ടിയിലുണ്ട് വിജയൻ പറഞ്ഞു. സന്ദീപിനെ വലിയയാളെ പോലെ പാര്‍ട്ടി കെട്ടി എഴുന്നള്ളിച്ച് നടക്കുന്നത് അതിശയമാണ്, എന്താണ് സന്ദീപിന്റെ സംഭാവന. ബി ജെ പി യിൽ നിന്നും സന്ദീപ് കോൺഗ്രസിൽ വന്നത് പാലക്കാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി വിജയന്‍ പൂക്കാടന്‍ പറഞ്ഞു.

ബിജെപിക്കാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.സന്ദീപ് വന്നില്ലായിരുന്നുവെങ്കിൽ രാഹുലിന് 25,000 വോട്ട് ഭൂരിപക്ഷം കിട്ടുമായിരുന്നു. കെപിസിസി ചുമതലക്ക് യോഗ്യതയുള്ള നിരവധി നേതാക്കള്‍ പാലക്കാട് ഉണ്ടെന്നും ബിജെപിയില്‍ നിന്ന് തള്ളി കളഞ്ഞ ആളെ ആവശ്യമില്ലെന്നും വിജയന്‍ പൂക്കാടന്‍ പ്രതികരിച്ചു.

Tags :
Congress leader Vijayan PookadanSandeep Warrier
Next Article