ആനയെയും , മോഹൻലാലിനെയും, മുരളിധരനേയും എത്ര കണ്ടാലും മലയാളികൾക്ക് മതിയാകില്ല; കെ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യർ
ആനയെയും , മോഹൻലാലിനെയും, മുരളിധരനേയും എത്ര കണ്ടാലും മലയാളികൾക്ക് മതിയാകില്ല. കെ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യർ. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിടുന്നത്. ശ്രീ കൃഷ്ണപുരത്തെ പരിപാടിയില്ലാണ് ഇരുവരും ഒന്നിച്ച ആദ്യമായി വേദി പങ്കിടുന്നത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം .മുരളീധരന്‍ സഹോദര തുല്യനാണ് എന്നാണ് സന്ദീപ് വേദിയിൽ സംസാരിച്ചത്.
പഴയ പ്രത്യാശാസ്ത്രത്തിന്‍റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്..താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകും..മാരാർജി ഭവനിൽ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി, സന്ദീപ് വാര്യറെ ചേർത്ത് പിടിച്ച് പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.രാഹുൽ ഗാന്ധി ഒരു തീരുമാനം എടുത്താൽ അതിനൊപ്പം നില്‍ക്കും.രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അതിനപ്പുറം ഒന്നും വേണ്ട എന്നും മുരളീധരൻ പറഞ്ഞു.