Film NewsKerala NewsHealthPoliticsSports

സ്കൂളിൽ ക്രിസ്തുമസ് കരോൾ തടസ്സപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ, ഈ സംഭവത്തിൽ ബി ജെ പി ക്ക് പങ്കുണ്ട്

11:24 AM Dec 23, 2024 IST | Abc Editor

പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് കരോൾ തടസ്സപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ, ഈ സംഭവത്തിൽ ബി ജെ പി ക്ക് പങ്കുണ്ട് എന്നും സന്ദീപ് പറയുന്നു. പാലക്കാട്‌ തെരഞ്ഞെടുപ്പിൽ പ്രചാരണ ചുമതല ഉള്ളവർ ആയിരുന്നു ഇവർ. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ബിജെപി യുടെ ക്രൈസ്തവ സ്നേഹം അഭിനയ൦ തന്നെ, കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചു. അറസ്റ്റിലായ മൂന്നു പേരിൽ രണ്ടു പേരും സജീവ ബിജെപി പ്രവർത്തകരാണെന്നും സന്ദീപ് പറഞ്ഞു.

അതേസമയം പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു ഈ സംഭവം. സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിഎച്ച്പി പ്രവ൪ത്തകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവ൪ സംഘം അധ്യാപകരുടെയും വിദ്യാ൪ത്ഥികളുടെയം വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയായിരുന്നു. തുട൪ന്ന് വിദ്യാ൪ത്ഥികൾക്ക് മുന്നിൽ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു.

Tags :
BJPSandeep WarrierSandeep Warrier reacts to VHP workers' act of disrupting Christmas carol in school
Next Article