Film NewsKerala NewsHealthPoliticsSports

കോൺഗ്രസ് നേതാക്കൾ തന്നോട് കാണിക്കുന്ന അടുപ്പവും, കരുതലും വർണ്ണിക്കാൻ കഴിയുന്നതിനും അപ്പുറമാണ് അത് നിങ്ങൾക്ക് മനസിലാകില്ല, തനിക്കെതിരെ നടത്തുന്ന ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി സന്ദീപ് വാര്യർ

01:54 PM Nov 26, 2024 IST | Abc Editor

തനിക്കെതിരെ നടത്തുന്ന ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് പ്രചാരണ വേളയിൽ ഷാഫി പറമ്പിലിന്റെ മുഖം സന്ദീപ് വാര്യർ തുടച്ചുകൊടുക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു, ഇപ്പോൾ ആ വീഡിയോക്ക് പ്രതികരണവുമായി എത്തിയിരിക്കുകായണ് സന്ദീപ് വാര്യർ. കോൺഗ്രസ് പ്രസ്ഥാനത്തിൽ താൻ  ചേർന്നത് മുതൽ വി കെ ശ്രീകണ്ഠനും ,ഷാഫിയും , വിഷ്ണുവും, രാഹുലും, അബിനും, ജ്യോതി കുമാറും ,മാത്യുവും ,പി കെ ഫിറോസും, നജീബ് കാന്തപുരവും, ഷംസുക്കയും അടക്കം എല്ലാ നേതാക്കളും തന്നോട് കാണിക്കുന്ന അടുപ്പവും സ്നേഹവും കരുതലും വർണ്ണിക്കാൻ ആവുന്നതിലപ്പുറമാണ്.

അത് നിങ്ങൾക്ക് മനസിലാകില്ല. എനിക്ക് എന്റെ പഴയ കാല സഹപ്രവർത്തകരോട് ഒന്നേ പറയാനുള്ളൂ ഇടയ്ക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് മനുഷ്യനെപ്പോലെ ഒന്നു പുറത്തിറങ്ങി നോക്കിയാൽ മതി. ഇത്തരം ചില സുന്ദര അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകു൦ സന്ദീപ് വാര്യർ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചു.

Tags :
BJP criticismCongress leadersFacebook postSandeep Warrier
Next Article