കിട്ടിയത് വലിയ കസേര തന്നെയാണെന്നു സന്ദീപ് വാര്യര്‍
കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പാണക്കാട് കുടുംബം സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വലിയ കസേര കിട്ടട്ടേയെന്നാണ് കെ. സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് ആ രീതിയിലുള്ള കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് വലിയ കസേര തന്നെയാണൂ കുടപ്പനക്കുന്ന് തറവാട്ടില്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണെന്ന് കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യത്ത് ഭക്ഷണം വസ്ത്രം, ഭാഷ ഇതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികളൊക്കെ ഒന്നിച്ചുനില്‍ക്കേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുപോലെ തന്നെയാണ് രാഷ്ട്രീയവും. അതും ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അത് ഒരാള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്. ഞാന്‍ ഭയക്കുന്നത് എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒന്നിച്ചാ ഒന്നിച്ചായിരിക്കുമെന്നാണ്. ആ ഇന്നോവ ഒരുപക്ഷെ ഡ്രൈവ് ചെയ്യുന്നത് എംബി രാജേഷ് ആണെങ്കില്‍ അതില്‍ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് സുരേന്ദ്രനായിരിക്കും എന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.