Film NewsKerala NewsHealthPoliticsSports

രാഷ്ട്രീയമായി അനാഥമാവില്ല; ബിജെപിയിലെ അസംതൃപതരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ

11:00 AM Nov 27, 2024 IST | Abc Editor

ബിജെപിയിലെ അസംതൃപതരെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ , തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദീപ് ഈ കാര്യം കുറിച്ചത്. രാഷ്ട്രീയമായി അനാഥമാവില്ലെന്ന് എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് പറയുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ, കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്. എന്നാണ് സന്ദീപ് വാര്യർ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് വയനാട് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ പി മധു രാജി വച്ചത്. അദ്ദേഹം പറഞ്ഞത് ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നാണ്. കൂടാതെ ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും ബിജെപി വേണമെന്ന് നിർബന്ധമില്ലല്ലോ എന്നും മധു പറഞ്ഞു . തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രറ്റി ആയതുകൊണ്ടാണെന്നും മധു വിമർശിച്ചു. നമ്മളൊക്കെ ബിജെപിയിൽ ചേർന്നത് ഗ്രൂപ്പ് കളിക്കാനോ തമ്മിലടിക്കാനോ ഗുസ്തി കളിക്കാനോ വേണ്ടിയല്ല. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് വേണ്ടിയാണ്.പാലക്കാട് ഉണ്ടായ വിഷയങ്ങൾ പോലും ഗ്രൂപ്പുകളിയുടെ ഭാഗമാണ് എന്നാണ് കെ പി മധു പറഞ്ഞത് അതിന് പിന്നാലെയാണ് ഇപ്പോൾ സന്ദീപ് വാര്യരും രംഗത്ത് എത്തിയത്.

Tags :
BJPfb postSandeep Warrier
Next Article