അച്ചടക്ക ലംഘനം കാരണം കാട്ടി സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
അച്ചടക്ക ലംഘനം കാരണം കാട്ടി സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി, സിനിമ നിർമാതാവ് സാന്ദ്രതോമസിന് ആണ് പ്രൊഡ്യൂസർ അസോസിയേഷൻ തള്ളിക്കളഞ്ഞത്. ഇതിന്റെ പേരിൽ സാന്ദ്ര പോലീസിൽ പരാതി പറഞ്ഞിരുന്നു ,എന്നാൽ സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്നും പുറത്താക്കിയത്. സാന്ദ്രയുടെ പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഒരു വിഭാഗമുണ്ടെന്നും അവരാണ് അസോസിയേഷൻ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും നിർമാതാവും ചലച്ചിത്ര താരവുമായ സാന്ദ്രാ തോമസ് വ്യക്തമാക്കി . സംഘടനയിലെ സ്ത്രീകളെ പൂർണമായും അവഗണിക്കുന്നു. ഇതെല്ലാം ഒരു പവർഗ്രൂപ്പിന്റെ ഭാഗമാണ്. സ്ത്രീകൾ സംഘടനയിൽ ഇല്ലാത്തതുപോലെയാണ് പെരുമാറ്റമെന്നും സാന്ദ്ര വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിൽ പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കത്ത് തയാറാക്കിയത് എക്സിക്യൂട്ടീവ് അംഗങ്ങൾപോലും അറിഞ്ഞിരുന്നില്ലെന്ന് സാന്ദ്ര തോമസ് കുറ്റപ്പെടുത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൊളിച്ച് പണിയണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സാന്ദ്ര തോമസും, ഷീലു കുര്യനും സംഘടനയ്ക്ക് കത്ത് നൽകിയിരുന്നു.