For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മതപരമായ കാര്യങ്ങൾ ആർ എസ്‌ എസ്‌ തീരുമാനിക്കേണ്ട; മസ്‍ജിദ് -ക്ഷേത്ര ഭൂമി തർക്കങ്ങളുമായി ബന്ധപ്പെട്ട ആർ എസ് എസ്‌ മേധാവി മോഹന്‍ ഭഗവതിന്റെ പരാമർശത്തിന് വിമർശിച്ചു സന്ന്യാസി സഭ

04:58 PM Dec 24, 2024 IST | Abc Editor
മതപരമായ കാര്യങ്ങൾ ആർ എസ്‌ എസ്‌ തീരുമാനിക്കേണ്ട  മസ്‍ജിദ്  ക്ഷേത്ര ഭൂമി തർക്കങ്ങളുമായി ബന്ധപ്പെട്ട ആർ എസ് എസ്‌ മേധാവി മോഹന്‍ ഭഗവതിന്റെ പരാമർശത്തിന് വിമർശിച്ചു സന്ന്യാസി സഭ

മസ്ജിദ്-ക്ഷേത്രഭൂമി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെ വിമര്‍ശിച്ച് സന്ന്യാസി സഭ. അഖില ഭാരതീയ ശാന്ത് സമിതിയാണ് വിമർശനവുമായി എത്തിയത്. മതപരമായ കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കേണ്ടെന്നാണ് എകെഎസ്എസ് കടുപ്പിച്ച് പ്രസ്താവിച്ചിരിക്കുന്നത്. മതപരമായ കാര്യങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതില്‍ തീരുമാനമെടുത്താന്‍ ആത്മീയ ഗുരുക്കളെ അനുവദിക്കണമെന്നാണ് എകെഎസ്എസ് ആവശ്യപ്പെടുന്നത്.മതസംഘടനകള്‍ രാഷ്ട്രീയ അജന്‍ഡകള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് , ജനത്തിന്റെ ഇഷ്ട്ടം നോക്കിയാണെന്നും സ്വാമി ജിയേന്ദ്രാനന്ദ് പറഞ്ഞു. അതുപോലെ മതഗുരുക്കന്മാര്‍ എടുക്കുന്ന തീരുമാനം ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

56 ഇടങ്ങളില്‍ ക്ഷേത്രനിര്‍മാണം കണ്ടെത്തിയിട്ടുണ്ട് , ഈ ചര്‍ച്ചകളില്‍ മതസമൂഹം സ്ഥിരമായ താത്പര്യമാണ് വച്ച് പുലര്‍ത്തേണ്ടത് സ്വാമി ജിയേന്ദ്രാനന്ദ് പറഞ്ഞു. ജഗദ്ഗുരുത രാമഭഗ്രാചാര്യ ഉള്‍പ്പെടെയുള്ള മതനേതാക്കളും മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. അതൃപ്തിക്ക് കാരണമായ മോഹന്‍ ഭാഗവതിന്റെ പ്രസംഗം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കപ്പെട്ട് കഴിഞ്ഞതോടെ മറ്റിടങ്ങളില്‍ സമാന വിവാദമുണ്ടാക്കരുതെന്നായിരുന്നു, ഇത് ഏറെ ചര്‍ച്ചയായിരുന്നു.

Tags :