ഒരാൾക്ക് ബാഗിൽ ഇത്രയും തുണിത്തരങ്ങളോ? അടിക്കടി വേഷങ്ങൾ മാറുന്ന ആളുകളെ ജനങ്ങൾ തിരിച്ചറിയണമെന്നും ,പി സരിൻ
പാലക്കാട്ടെ പാതിരാ റെയിഡിലും നീല ട്രോളി ബാഗ് വിവാദത്തിലും പ്രതികരണവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ രംഗത്ത് എത്തി. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുമുണ്ടായത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു സമീപനമാണെന്ന് ഡോ പി സരിന്‍ വിമര്‍ശിച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താവുന്ന സ്ഥലത്തേക്ക് ബാഗില്‍ ഇത്രയധികം തുണിത്തരങ്ങള്‍ കൊണ്ടുപോകുന്നത് എന്തിനാണ്? അടിക്കടി വേഷം മാറുന്നവരെ ജനം തിരിച്ചറിയണമെന്നും സരിൻ പറയുന്നു,
ഇതിന്റെ അന്വേഷണം ഒരാളിലേക്ക് ചൂണ്ടിയാൽ ഇരുട്ടത്ത് നില്‍ക്കുന്ന പലരും രക്ഷപ്പെടു൦. പാലക്കാട്ടെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ചര്‍ച്ച ഇതല്ലെങ്കിലും പക്ഷേ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരെ എക്‌സ്‌പോസ് ചെയ്യുക എന്നതും ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ് എന്ന് സരിന്‍ പറഞ്ഞു. കൃത്യമായ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തുന്നതിന് പകരം ചിലര്‍ ബോധപൂര്‍വ൦ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും സരിൻ പറയുന്നു.കോട്ടമൈതാനിയില്‍ ട്രോളി ബാഗും ചാക്കുകെട്ടുമായി ഡിവൈഎഫ്‌ഐ പ്രതിഷേധം പുരോഗമിക്കുന്ന തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പി സരിന്റെ ഈ വ്യക്തമാക്കൽ.