Film NewsKerala NewsHealthPoliticsSports

അനുകരണ കലയിലെ അഭിനേതാവ്; നടനും ,മിമിക്രി താരവുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് ഏഴുവര്‍ഷം

11:46 AM Nov 30, 2024 IST | Abc Editor

നടനും ,മിമിക്രി താരവുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് ഏഴുവര്‍ഷം. അബിയുടെ മരണം മലയാള സിനിമ ലോകത്തിന് തന്നെ ഒരു തീരാവേദന ആയിരുന്നു. സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് കൊച്ചിന്‍ കലാഭവനിലേക്ക് എത്തിയ അബി എന്ന കലാകാരൻ പിന്നീട് കൊച്ചിന്‍ സാഗറില്‍ ചേര്‍ന്നു. കൊച്ചിന്‍ ഓസ്‌കര്‍ വഴി ഹരിശ്രിയില്‍ എത്തുമ്പോഴേക്കും മിമിക്രി രംഗത്തെ തലയെടുപ്പുള്ള ഒരു കലാകാരനായി മാറിയിരുന്നു.

നടൻ നാദിര്‍ഷയും ,ദിലീപും അണിയിച്ചൊരുക്കിയ  ദേ മാവേലി കൊമ്പത്തും, ഓണത്തിനിടക്ക് പൂട്ടുകച്ചവടവും തുടങ്ങി നിരവധി ഹിറ്റ് കാസറ്റുകളില്‍ അബി എന്ന മഹാനടൻ തിളങ്ങിയിരുന്നു. നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അബിയുടെ അരങ്ങേറ്റം. അമ്പതോളം സിനിമകളില്‍ വേഷമിട്ടു. കൂടെ തുടങ്ങിയവരും ഒരുമിച്ചു നടന്നവരും പിന്നാലെ വന്നവരുമെല്ലാം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മിന്നുമ്പോള്‍, വെള്ളിത്തിര അബിയെ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ല എന്നതാണ് സത്യം. അബിയെന്ന് കേട്ടാല്‍ ഇന്നും ആദ്യം മലയാളി മനസുകളില്‍ ഓടിയെത്തും ആമിനതാത്ത എന്ന കഥാപാത്രം. ഇന്നും മലയാളികളുടെമനസിൽ ഓർക്കുന്നു ഒരു കലാകാരൻ ആണ് അബി.

Tags :
actor Kalabhavan Abi
Next Article