സംവിധായകൻ രഞ്ജിത്തിനെതിരെ നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഉടൻ കുറ്റപത്രം നല്‍കും.
സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഉടൻ കുറ്റപത്രം നല്‍കും. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആകും കുറ്റപത്രം നല്‍കുക. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ ആണ് താൻ നേരിട്ട ദുരനുഭവം ബംഗാളി നടി തുറന്നു പറഞ്ഞത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നടി രഞ്ജിത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്. 2009ല്‍ പാലേരിമാണിക്യം സിനിമയുടെ ഒഡിഷന് വേണ്ടി കൊച്ചിയില്‍ എത്തിയപ്പോള്‍ കലൂരിലെ ഫ്ളാറ്റില്‍ വെച്ചു തന്നെ രഞ്ജിത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്. തുടർന്നു രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വെക്കുകയും ചെയ്ത് .