For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സെമിനാർ ഉത്ഘാടനത്തിനെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്‌ എഫ് ഐ പ്രതിഷേധം; പ്രതിഷേധത്തിനെതിരെ പോലീസ് സംഘർഷവും

02:01 PM Dec 17, 2024 IST | Abc Editor
സെമിനാർ ഉത്ഘാടനത്തിനെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്‌ എഫ് ഐ പ്രതിഷേധം  പ്രതിഷേധത്തിനെതിരെ പോലീസ് സംഘർഷവും

കേരള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംസ്കൃത ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം തടഞ്ഞ പോലീസുമായി വലിയ സംഘർഷം. യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഗേറ്റ് മറികടക്കാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിക്കുന്നതനിടെയാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത് . പ്രതിഷേധം കണത്തിലെടുത്ത് സെനറ്റ് ഹാളിന്റെ മുഴുവൻ വാതിലുകളും ജനലുകളും അടച്ചു.

ക്യാമ്പസിലെ പ്രതിഷേധം കടുത്തതോടെ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും നിയന്ത്രണം ബേധിച്ച് പ്രവർത്തകര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.വി സി നിയമനത്തിനെതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തുന്നത്. വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം.

Tags :