Film NewsKerala NewsHealthPoliticsSports

പി സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും, ഷാഫിയും നിരസിച്ചു; പിന്നിൽ നിന്നും കുത്തുന്നവനോട് മുഖം തിരിച്ചു നിൽക്കുന്നതാണ് മാന്യത, പ്രതികരിച്ചു അഞ്ചു പാർവതി പ്രഭീഷ് 

11:57 AM Nov 04, 2024 IST | suji S

പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‌ രാഹുൽ മാങ്കൂട്ടത്തിലും ഷാഫിപറമ്പിലും ഹസ്തദാനം നിരസിച്ച സംഭവത്തെ കുറിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. പാലക്കാട്ടെ ഒരു കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും ,ഷാഫിയും നിരസിച്ചത്. കൂടെ നിന്ന് പിന്നിൽ കുത്തുന്നവനോട് മുഖം തിരിച്ചു നില്ക്കുന്നതാണ് മാന്യത , ആ മാന്യത കാണിച്ച ശ്രീ ഷാഫിക്കും രാഹുലിനും നിറഞ്ഞ കയ്യടിയെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഉളുപ്പില്ലായ്മേ നിന്റെ പേരോ ഡോ. അപ്പുക്കുട്ടൻ 2 ,രാഷ്ട്രീയത്തിൽ അപ്പുറത്തെ ചേരിയിൽ നിന്ന് എതിർക്കുന്നവനോട് പ്രതിപക്ഷ ബഹുമാനം എന്നൊരു സംഗതിയുണ്ട്. അവർക്ക് ഹസ്തദാനം നല്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല. എന്നാൽ കൂടെ നിന്ന് പിന്നിൽ കുത്തുന്നവനോട് മുഖം തിരിച്ചു നില്ക്കുന്നതാണ് മാന്യത ,  ആ മാന്യത കാണിച്ച ശ്രീ ഷാഫിക്കും രാഹുലിനും നിറഞ്ഞ കയ്യടി എന്നാണ് അഞ്ചു കുറിച്ചിരിക്കുന്നത്. അതേ സമയം നേരിൽ കണ്ടിട്ടും മുഖം തിരിച്ച ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും മര്യാദയില്ലായ്മ പാലക്കാട്ടുകാർ തിരിച്ചറിയുമെന്ന് ഡോ പി സരിൻ പറഞ്ഞു.

Tags :
anchu parvathy prabheeshp. sarinRahul MamkootamShafi Parambil
Next Article