സരിന്റെ മനസിൽ ഇപ്പോളും ഒരു കോൺഗ്രസ്സുകാരൻ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ഇതാണോ ചെയേണ്ടത്; സരിന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ കുറിച്ച് ഷാഫി പറമ്പിൽ
പശ്ചാത്താപം ഉണ്ടെങ്കില്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങള്‍ കൂടി സരിന്‍ സന്ദര്‍ശിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി. പാലക്കാട് ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.സരിന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ ഇങ്ങനൊരു പ്രതികരണം. സരിന്റെ മനസ്സിന്റെയുള്ളിൽ ഇപ്പോളും ഒരു കോൺഗ്രസുകാരനുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ഇതാണോ ചെയ്യേണ്ടത്, മനസ്സിൽ അവനവൻ മാത്രമുള്ളോണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.കഴിഞ്ഞ ദിവസം സരിൻ കെ കരുണാകരന്റെ സ്‌മൃതിമണ്ഡപം സന്ദർശിച്ചിരുന്നു.
അതിനു ശേഷം പുതുപ്പള്ളിയില്‍ ചെന്ന് ഉമ്മന്‍ ചാണ്ടിയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു.അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സരിന്‍ സന്ദര്‍ശിക്കുന്നത് പാര്‍ട്ടി തീരുമാനിച്ചല്ല എന്നത് സി.പി.ഐ.എം നേതൃത്വം പ്രതികരിച്ചിരുന്ന.
എന്നാൽ ഷാഫി പറമ്പിൽ സരിനെ മാത്രമല്ല സിപിഐഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശത്തെ കുറിച്ചും പറയുന്നു, എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നത് ഷാഫി പറഞ്ഞു,