Film NewsKerala NewsHealthPoliticsSports

മോയൻസ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ നവീകരണ വിഷയത്തിൽ പ്രതികരിച്ച്; ഷാഫി പറമ്പിൽ

03:46 PM Nov 18, 2024 IST | Abc Editor

മോയൻസ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ നവീകരണ വിഷയത്തിൽ പ്രതികരിച്ച് എം പി ഷാഫി പറമ്പിൽ. മറ്റെല്ലാ സ്കൂളുകളിലുമുള്ള സൗകര്യങ്ങൾ ഇവിടെയുമുണ്ട്. യുണീക്ക് ആയ പദ്ധതി കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്നും ഷാഫി പറഞ്ഞു. പ്രോജക്ടിനെ പറ്റി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് സംസാരിച്ചിരുന്നു. ശിവൻകുട്ടി പദ്ധതിയെ തള്ളിപ്പറഞ്ഞിട്ടില്ല. കൂടാതെ നിയമസഭയിലും ഇതേപ്പറ്റി സംസാരിച്ചതാണ്. ഡിജിറ്റലൈസേഷൻ പ്രവർത്തികളുടെ പേരിൽ ഒരു ക്ലാസും മാറ്റിവെയ്ക്കേണ്ടി വന്നിട്ടില്ല എന്നും ഷാഫി പറഞ്ഞു.

യുഡിഎഫ് സർക്കാരിൻറെ കാലത്ത് പദ്ധതി അംഗീകരിച്ച് പണം തന്ന് മറ്റ് നടപടിക്രമങ്ങളൊക്കെ നടന്നതാണ്. തിയറ്റർ ടൈപ്പ് ക്ലാസ് റൂമുകളുൾപ്പെടെ അവിടെയുണ്ട്. പക്ഷേ പിന്നീട് വന്ന സർക്കാർ ഇതൊരു യുണീക്ക് പദ്ധതിയാണെന്ന ബോധ്യം മനസിലാക്കിയില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.വിഷയം സച്ചിൻ ടെൻഡുൽക്കറിൻറെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. സച്ചിൻ അനുകൂലമായാണ് പ്രതികരിച്ചത്. എംപി ഫണ്ട് അനുവദിക്കാൻ സച്ചിൻ തയ്യാറായതുമാണ്. എന്നാൽ ആ പദ്ധതിയാണ് ഇപ്പോൾ മുടങ്ങികിടക്കുന്നത് .

Tags :
Moens Model Girls Higher Secondary SchoolShafi Parampil
Next Article