പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് ഒപ്പമെന്നും ,നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലേക് തന്നെ എത്തട്ടെയെന്നും ഷാഫി പറമ്പിൽ
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് ഒപ്പമെന്ന് ഷാഫി പറമ്പിൽ.നല്ല ഭൂരിപക്ഷത്തിൽ വിജയിച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക് തന്നെ എത്തട്ടെയെന്നു ഷാഫി പറമ്പിൽ ആശംസിക്കുകയാണ്. കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തും. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ ജനതയുടെ ശബ്ദമായി രാഹുൽ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 5 അക്ക ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഷാഫി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിശബ്ദ പ്രചരണ വേളയിൽ ഉണ്ടായ പരസ്യ പ്രചരണം എൽഡിഎഫ് ന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത് എന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.ന്യൂന പക്ഷ വിഭാഗങ്ങളെ കുറിച്ചുള്ള കുറിപ്പ് വിപരീത ഭലമാണ് എൽഡിഎഫ്ന് ഉളവാക്കിയത്.നാടിന്റെ മതേതര ബോധത്തോട് ഒപ്പം സഞ്ചരിക്കാനെടുത്ത സന്ദീപിന്റെ തീരുമാനം ഇന്നത്തേക്കും 23-ാം തീയതിലേക്കും അതിന് അപ്പുറത്തേക്കും പ്രസക്തമായ കാര്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിക്കേണ്ടിരുന്ന ചിഹ്നം ബൂമറാങ്ങായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളിലും തിരിച്ചടിയാണ് അവർക്ക് ഉണ്ടായതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.