Film NewsKerala NewsHealthPoliticsSports

'വല്യേട്ടന്‍' എന്ന ചിത്രം കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തു എന്ന പ്രസ്താവനയില്‍  കൈരളി ചാനലിനോട് ക്ഷമ ചോദിച്ചു, ഷാജി കൈലാസ് 

03:35 PM Nov 20, 2024 IST | Abc Editor

'വല്യേട്ടന്‍' എന്ന ചിത്രം കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തു എന്ന പ്രസ്താവനയില്‍  കൈരളി ചാനലിനോട് ക്ഷമ ചോദിച്ചു  ഷാജി കൈലാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു സംവിധയകാൻ ഷാജി കൈലാസിന്റെ ക്ഷമാപണം,  പ്രസ്താവനയ്‌ക്കെതിരെ കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍ ഉള്‍പ്പെടെ രംഗത്തുവന്നതിന് പിന്നാലെയാണ് ക്ഷമാപണവുമായി ഷാജി കൈലാസ് രംഗത്തുവന്നത്.കുറിപ്പ് രൂപം ,,

ഞാന്‍ സംവിധാനം ചെയ്ത വല്യേട്ടന്‍ എന്ന ചിത്രം കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തു എന്ന് ഞാന്‍ പറഞ്ഞത് കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍ ഉള്‍പ്പെടെ ഉള്ളവരെ വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. എന്നാല്‍ അതൊരു തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും പറയുന്നു, എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു ചാനലാണ് കൈരളി ചാനല്‍. വര്‍ഷങ്ങളായി അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ആള്‍ കൂടിയാണ് ഞാന്‍. അത്‌കൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാന്‍ ഞാന്‍ ശ്രമിക്കില്ല. എങ്കിലും തമാശ രൂപേണ പറഞ്ഞ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു എന്നാണ് ഷാജി കൈലാസ് കുറിച്ചിരിക്കുന്നത്.

 

Tags :
'Valyetan' movieKairali ChannelShaji Kailas director
Next Article