For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പി വി അൻവറിനെതിരെ അപകീർത്തി കേസ് നൽകി പി. ശശി; അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് പരാതി

12:01 PM Nov 15, 2024 IST | Abc Editor
പി വി അൻവറിനെതിരെ അപകീർത്തി കേസ് നൽകി പി  ശശി  അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് പരാതി

പിവി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി. തലശ്ശേരി, കണ്ണൂർ എന്നീ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് അൻവർ മറുപടി നല്കാത്തതിനെ തുടർന്നാണ് ഇങ്ങനൊരു നടപടി. മുൻപ് ശശിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്. നേരത്തെ തന്നെ പിവി അൻവറിൻ്റെ ആരോപണങ്ങൾക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ ശശി വക്കീൽ നോട്ടീസും അയച്ചിരുന്നു.

എന്നാൽ അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്നായിരുന്നു ശശിയുടെ ആവശ്യം. എന്നാൽ നോട്ടീസ് അയച്ചിട്ടും അൻവർ മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്.

Tags :