ബി ജെ പി യിലേക്ക് തനിക്ക് ക്ഷണം ഉണ്ടായി; ഒന്നും നോക്കാതെ നിരസിച്ചു ശശി തരൂർ
12:24 PM Nov 02, 2024 IST | suji S
തനിക്ക് ബി ജെ പി യിലേക്ക് ക്ഷണം ലഭിച്ചു എന്നാൽ ഒന്നും നോക്കാതെ അതിന് നിരസിച്ചു കോൺഗ്രസ് പ്രവർത്തക സമിതി അംഗവും, തിരുവനന്തപുരം എം പി യുമായ ശശി തരൂർ പറഞ്ഞു. രാഷ്ട്രീയജീവിതത്തിലെ നിർണായക നാളുകളിൽ വന്ന ആ ക്ഷണത്തെക്കുറിച്ച് തരൂർ തുറന്നു പറയുന്നു. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ഈ സംഭവം നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വാജ്പേയി സർക്കാരിലെ ഒരു മന്ത്രി ന്യൂയോർക്കിലെ തന്റെ ഓഫീസിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു. എന്നാൽ ഇരുവരുടെയും കാഴ്ചപ്പാട് ഒന്നല്ലാത്തതിനാലും, രാജ്യത്തെ തങ്ങൾ വീക്ഷിക്കുന്ന വിധം വെവ്വേറെയായതിനാലും താൻ ഒഴിവാക്കിവിട്ടു , താൻ വര്ഷങ്ങളോളം ഒരു പാർട്ടിയിലാണ് പ്രവർത്തിച്ചത്. അതിനാൽ മറ്റൊരു പാർട്ടിയിലേക്ക് മാറാൻ തനിക്ക് കഴിയില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.