Film NewsKerala NewsHealthPoliticsSports

ഗുരുതര ആരോപണവുമായി ഷെയ്ഖ് ഹസീന, ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലക്കും, അതിക്രമങ്ങൾക്കും കാരണക്കാരൻ മുഹമ്മദ് യൂനുസ്

02:34 PM Dec 03, 2024 IST | Abc Editor

ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലയിലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളിലും ഇടക്കാല ഗവണ്‍മെന്റിന്റെ തലവനായ മുഹമ്മദ് യൂനുസിനെ കുറ്റപ്പെടുത്തി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ മത സംഘടനയായ ഇസ്‌കോണ്‍ എന്നിവയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തിപറയുന്നു. ഇന്ന് എനിക്കെതിരെ കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കപ്പെടുന്നു.എന്നാൽ യഥാർത്ഥത്തിൽ നടക്കുന്നത് വിദ്യാര്‍ഥി നേതാക്കളുമായി ചേര്‍ന്ന് സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത പദ്ധതി വഴി കൂട്ടക്കൊലകള്‍ നടത്തുന്നത് മുഹമ്മദ് യൂനുസ് ആണ്.

ശരിക്കും പറഞ്ഞാൽ ഇതിന്റെയെല്ലാം യഥാർത്ഥ സൂത്രധാരൻ മുഹമ്മദ് യൂനുസ് ആണ്, ഹസീന പറഞ്ഞു. മരണങ്ങള്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ സര്‍ക്കാര്‍ നിലനില്‍ക്കില്ലെന്ന് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ആക്റ്റിംഗ് ചെയര്‍മാനായ താരിഖ് റഹ്‌മാന്‍ വരെ പറഞ്ഞു .അധ്യാപകര്‍, പൊലീസുകാര്‍, എന്നിവരെല്ലാം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, എന്നിവരെയും ലക്ഷ്യം വെക്കുന്നു. ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും ഇന്ന് ആക്രമിക്കപ്പെടുന്നു എന്നും ഹസീന പറഞ്ഞു

Tags :
massacre and atrocities in BangladeshMuhammad YunusSheikh Hasina
Next Article