For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഷെയ്ഖ് ഹസീനയെ കൈമാറണം, ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; ഈ ഭീഷണി വകവെക്കാതെ മോദിയും

11:46 AM Dec 26, 2024 IST | Abc Editor
ഷെയ്ഖ് ഹസീനയെ കൈമാറണം  ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്  ഈ ഭീഷണി വകവെക്കാതെ മോദിയും

ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട അയച്ച കത്തിന് നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യ മറുപടി നൽകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. ഇന്ത്യൻ സർക്കാരിന് തിങ്കളാഴ്ചയാണ് ബംഗ്ലാദേശിലെ ജുഡീഷ്യൽ നടപടികൾക്കായി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ മിഷൻ വഴി സന്ദേശം അയച്ചത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

എന്നാൽ ഷെയ്ഖ് ഹസീന  അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യവും , അവരുടെ രാഷ്ട്രീയ എതിരാളികൾ ബംഗ്ലാദേശിൽ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും പരിശോധിക്കുകയാണെങ്കിൽ ഈ വാദത്തിന് ബലമുണ്ട് എന്ന് കാണാവുന്നതാണ്. ബംഗ്ലാദേശിൽ ഹസീനക്കെതിരെയുള്ള ആരോപണങ്ങൾ പകപോക്കലും രാഷ്ട്രീയ ശത്രുതയുടേയും ഫലമായിട്ടുള്ളതാണ്. അവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചാൽ, അവർക്ക് ന്യായമായ വിചാരണ ലഭിക്കാതിരിക്കാനുള്ള ഉയർന്ന അപകടസാധ്യതയുണ്ട്. ബംഗ്ലാദേശ്‌ ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയാണ് കേസ്.എന്നാൽ മുഹമ്മദ് യൂനസിന്റെ ഈ ഭീഷണി വകവെക്കാതെയാണ് മോദി

Tags :