മമ്മൂട്ടിയെ കാണാൻ ജെൻസൺ ഇല്ലാതെ ശ്രുതി കൊച്ചിയിലെ വേദിയിലെത്തി
മമ്മൂട്ടിയെ കാണാന്‍ ജെൻസൺ ഇല്ലാതെ ശ്രുതി കൊച്ചിയില്‍ എത്തി. സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത ശ്രുതി മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്‍റെ കഥ അറിഞ്ഞ മമ്മൂട്ടി, സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹച്ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും ഉൾപ്പെടുത്തണമെന്ന് മമ്മൂട്ടി നിർദേശിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പ് വേളയിലാണ് ജെൻസൺ കാറപകടത്തിൽ മരണമടയുന്നത്.
ട്രൂത് മംഗല്യം വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നപ്പോൾ ശ്രുതി അതിഥിയായി എത്തിയിരുന്നു. ശ്രുതിക്കായി കരുതിവെച്ചതെന്തും അത് ശ്രുതിക്ക് കൊടുക്കണമെന്നായിരുന്നു മമ്മൂട്ടിയുടെ നിർദേശം. ശ്രുതിക്ക് ആ തുക മമ്മൂട്ടി വേദിയിൽ കൈമാറിയിരുന്നു. ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ എന്നാണ് ശുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി പറഞ്ഞത്.