മുഖ്യ മന്ത്രി പറഞ്ഞ വാക്ക് പാലിച്ചു; വയനാട് ദുരന്തത്തിൽ വീടും, ഉറ്റവരും, പ്രതിശ്രുത വരനും നഷ്ട്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി ലഭ്യമായി
വയനാട് ദുരന്തത്തിൽ വീടും, ഉറ്റവരും ,പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിൽ ക്ളർക്കായിയാണ് നിയമനം. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. മുഖ്യ മന്ത്രി പറഞ്ഞ വാക്ക് പാലിച്ചു, ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു . അതേസമയം കഴിഞ്ഞ ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും, വീടും നഷ്ടമായത്. തുടര്‍ന്ന് ശ്രുതിക്ക് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും പിന്നീട് നഷ്ടമാകുകയായിരുന്നു.
വയനാട് ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരൻ ജെന്‍സന്റെ അപ്രതീക്ഷിത വിയോഗം. വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ ശ്രുതി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് തന്റെ പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്‍സണ്‍ വിടപറഞ്ഞത്.