Film NewsKerala NewsHealthPoliticsSports

ബലാത്സംഗ കേസിൽ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യം ഇന്ന് കോടതി പരിഗണിക്കും; നടനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് സർക്കാർ

09:51 AM Oct 22, 2024 IST | Swathi S V

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് നൽകിയ മുൻ‌കൂർ ജാമ്യം ഇന്ന് കോടതി പരിഗണിക്കും. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നുമാണ് നടൻ ആവശ്യപ്പെടുന്നത്, എന്നാൽ നടൻ യാതൊരു വിധത്തിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്നു൦ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടൻ സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നുഎന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ താൻ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നുമാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത് . തന്റെ പഴയ ഫോണുകൾ കൈയിൽ ഇല്ല. ഐപാഡ് താൻ ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്. ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ അജ്ഞാതരായ ചിലർ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടർന്നു. ഇത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെ തുടർന്നാണെന്നും നടൻ ആരോപിക്കുന്നു.

Tags :
Actor Siddiquebail applicationrape case
Next Article