Film NewsKerala NewsHealthPoliticsSports

ജോർജ്ജ് സൊറോസ് പണികൊടുത്തവരുടെ കൂട്ടത്തിൽ സ്‌മൃതി ഇറാനിയും

11:57 AM Dec 21, 2024 IST | Abc Editor

ജോർജ്ജ് സൊറോസ് പണികൊടുത്തവരിൽ കൂട്ടത്തിൽ സ്‌മൃതി ഇറാനിയും,2024ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ സ്‌മൃതി ഇറാനിയുടെ തോൽവിക്ക് കാരണം നരേന്ദ്ര മോദിയെ വിമര്‍ശിച്ച അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന് എതിരെ ആഞ്ഞടിച്ചതാണന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന ധനകാര്യസ്ഥാപനം അദാനിയ്‌ക്കെതിരെ ഒരു പിടി ആരോപണം ഉയര്‍ത്തി വിട്ടിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ജോര്‍ജ്ജ് സോറോസ് മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഒരു പ്രസംഗം നടത്തിയത്.

സൊറോസ് നടത്തിയ പ്രസംഗത്തിൽ  അദാനി അവരുടെ കമ്പനികളുടെ ഓഹരിവില യഥാര്‍ത്ഥ വിലയേക്കാള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്നും, നരേന്ദ്രമോദി ജനാധിപത്യവാദിയല്ലെന്നും അദാനിപ്രശ്നത്തിലൂടെ വീണ്ടും ഇന്ത്യയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു.ഈ പ്രസംഗത്തിനെതിരെ ഇന്ത്യയിലെ‍ ആഞ്ഞടിച്ചത് സ്മൃതി ഇറാനിയാണ്. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുക എന്ന ദുരുദ്ദേശ്യമാണ് ജോര്‍ജ്ജ് സോറോസിന് ഉള്ളത് എന്നായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം. സ്മൃതി ഇറാനി മത്സരിച്ച യുപിയിലെ അമേഠിയില്‍ സോറോസുമായി ബന്ധപ്പെട്ട എന്‍ജിഒകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താന്‍ കാരണം ഇതായിരുന്നു.

Tags :
George SorosSmriti Irani
Next Article