രാഹുൽ ഗാന്ധിയെ നിലക്ക് നിർത്താൻ ഇനിയും ഗ്രേറ്റ്ഖാലി എന്ന ഗുസ്തി താരത്തെ കൊണ്ടുവരേണ്ടി വരും; രാഹുൽ ഗാന്ധിയെ ട്രോളി സോഷ്യൽ മീഡിയ
രാഹുൽ ഗാന്ധിയെ ട്രോളി സമൂഹമാധ്യമങ്ങൾ. ഇനി രാഹുല്‍ ഗാന്ധിയെ നിലയ്‌ക്ക് നിര്‍ത്താന്‍ ഗ്രേറ്റ് ഖാലി എന്ന ഗുസ്തിതാരത്തെ കൊണ്ടുവരേണ്ടിവരുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. രാഹുലിന്റെ അക്രമസ്വഭാവം കണക്കിലെടുത്ത് ഗുണ്ട രാഹുല്‍ ഗാന്ധി എന്നൊരു ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ വൈറലായി, കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിന് മുന്‍പാകെ ബിജെപി നേതാക്കള്‍ക്ക് നേരെ നടത്തിയ അതിക്രമമാണ് രാഹുൽ ഗാന്ധിയെ ഇങ്ങനൊരു പരിഹാസ കഥാപാത്രമാക്കി മാറ്റിയത്. അദ്ദേഹം ഒരു ബിജെപി എംപിയെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും ,മറ്റൊരു വനിതാ ബിജെപി എംപിയെ അധിക്ഷേപിക്കുകയും ചെയ്തു.
ഇപ്പോൾ പ്രതാപ് സാരംഗി എന്ന ബിജെപി എംപി തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകി ഐസിയുവില്‍ ചികിത്സയിലാണ്. അതുപോലെ നാഗാലാന്‍റില്‍ നിന്നുള്ള പിന്നോക്ക വര്‍ഗ്ഗ എംപി പറഞ്ഞത് രാഹുല്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ്.അതേസമയം ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിൽ പരിക്കേറ്റ ബിജെപി എംപിമാരായ പ്രതാപ് സാരംഗിയെയും ,മുകേഷ് രാജ്പുതിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ചു ആശുപത്രിയിലുള്ള ഇരുവരുടെയും ആരോഗ്യനില അറിയുകയും ചെയ്യ്തു. ഒഡീഷയിലെ ബാലസോറിൽ നിന്നുള്ള എംപിയാണ് പ്രതാപ് സാരംഗിക്ക് നെറ്റിയിലാണ് പരിക്കേറ്റത്. മുകേഷ് രാജ്പുത് കയ്യാങ്കളിക്കിടയിൽ ബോധരഹിതനാകുകയായിരുന്നു.