For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കോൺഗ്രസിനെ തകർക്കാൻ ചിലർ കരാറെടുത്തു വരുന്നു; ജീവൻ വേണോ അതോ തടിവേണോ, വിമതർക്കെതിരെ ഭീഷണിയുമായി, കെ സുധാകരൻ

12:39 PM Oct 26, 2024 IST | suji S
കോൺഗ്രസിനെ തകർക്കാൻ ചിലർ കരാറെടുത്തു വരുന്നു  ജീവൻ വേണോ അതോ തടിവേണോ  വിമതർക്കെതിരെ ഭീഷണിയുമായി  കെ സുധാകരൻ

ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണം’ എന്ന് സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്ത് വരുന്നു, അവർ ഒന്നോർക്കണം. എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല. സുധാകരൻ പറയുന്നു. കഴിഞ്ഞദിവസം നടന്ന ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.

കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബിജെപിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ് അവർ, അതിനിയും അനുവദിക്കില്ല.ചേവായൂർ സഹകരണബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്ക് ആക്കി മാറ്റാൻ സമ്മതിക്കില്ല. അട്ടിമറിയിലൂടെയും ബലപ്രയോഗത്തിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ചു ഭരണം പിടിച്ചെടുക്കാമെന്നുള്ള സ്വപ്നം നടക്കില്ല, കോൺഗ്രസ് വീണ്ടും ഭരണത്തിൽ വരും , പിന്നിൽ നിന്നും കുത്തിയവരെ വെറുതെ വിടില്ല എന്നും അദ്ദേഹം പറഞ്ഞു,

Tags :