Film NewsKerala NewsHealthPoliticsSports

ഭരണഘടനയുടെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക ചർച്ച ഇന്ന് രാജ്യസഭയിൽ; എന്നാൽ ഈ ചർച്ചയിൽ പ്രധാന മന്ത്രി മോദി പങ്കെടുക്കില്ല

10:57 AM Dec 16, 2024 IST | Abc Editor

ഭരണഘടനയുടെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക ചർച്ച ഇന്ന് രാജ്യസഭയിൽ; എന്നാൽ ഈ ചർച്ചയിൽ പ്രധാന മന്ത്രി മോദി പങ്കെടുക്കില്ല. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചര്‍ച്ചക്ക് തുടക്കമിടും.അതിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസംഗവും ഉണ്ടാകും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കളും ഈ ചർച്ചയിൽ സംസാരിക്കും.നാളെ സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കും.

അതേസമയം നേരത്തെ ഈ ബില്ല് ഇന്ന് അവതരിപ്പിക്കാനായിരുന്നു തീരുമാനം. ബില്ലിന് എതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത. 2034 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പുകള്‍ കൂടി നടത്താനാണ് ബില്ല് നിര്‍ദേശിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിലവിലെ പല സംസ്ഥാനങ്ങളിലേയും നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരും. ആദ്യ ഘട്ടത്തില്‍ ലോക്‌സഭ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും, പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമായിരുന്നു നീക്കം.ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല.

Tags :
Prime minister ModiSpecial discussion as part of the 75th anniversary of the Constitution today in the Rajya Sabha
Next Article