ശബരിമല തീർത്ഥാടകർക്കുള്ള സ്പോട്ട് ബുക്കിംഗ് കഴിഞ്ഞ വര്ഷം ആറ് ഇടത്തലവളങ്ങളിൽ; എന്നാൽ ഈ തവണ മൂന്ന് ഇടത്താവളങ്ങളിൽ മാത്രം
02:50 PM Nov 01, 2024 IST | suji S
ശബരിമല തീർത്ഥാടകർക്കുള്ള സ്പോട്ട് ബുക്കിംഗ് കഴിഞ്ഞ വര്ഷം ആറ് ഇടത്തലവളങ്ങളിൽ എന്നാൽ ഈ തവണ മൂന്ന് ഇടത്താവളങ്ങളിൽ മാത്രം . ഇതിന്റെ അന്തിമ തീരുമാനം മുഖ്യ മന്ത്രിയുടെ അവലോകന യോഗശേഷം നാളെ പ്രഖ്യാപിക്കും. കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആയിരിക്കും ഇത്തവണ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്. ഈ തവണ സ്പോട്ട് ബുക്കിംഗ് കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആയിരിക്കും.
കൂടുതല്‍ ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. എരുമേലി. പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും ഇതിനുള്ള സൗകര്യം. പുല്ലുമേട് വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്കായാണ് വണ്ടിപ്പെരിയാറില്‍ ക്രമീകരണം ഒരുക്കുന്നത്. സ്പോട്ട് ബുക്കിംഗ് നടത്തുന്നവര്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണം. ഇത് സൈറ്റില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക