Film NewsKerala NewsHealthPoliticsSports

ശ്രീലങ്കയുടെ മണ്ണ് ഒരിക്കലും ഇന്ത്യ വിരുദ്ധതക്കായി ഉപയോഗിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ

03:18 PM Dec 17, 2024 IST | Abc Editor

ശ്രീലങ്കയുടെ മണ്ണ് ഒരിക്കലും ഇന്ത്യ വിരുദ്ധതക്കായി ഉപയോഗിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് ഈ കാര്യം പറഞ്ഞത്. കടബാധ്യതയില്‍പ്പെട്ട ശ്രീലങ്കയ്ക്ക് ഇന്ത്യ ധനസഹായം നല്‍കിയതില്‍ ദിസനായകെ നന്ദി പറയുകയും ചെയ്യ്തു. ശ്രീലങ്കയുടെ സൈനിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും , കാങ്കസന്‍തുറൈ തുറമുഖ വികസനത്തിനും ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു.ബ്രിക്സില്‍ അംഗമാകാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങള്‍ക്ക് ദിസനായകെ പിന്തുണ അഭ്യര്‍ഥിച്ചു.

സംയുക്ത അഭ്യാസങ്ങള്‍, സമുദ്ര നിരീക്ഷണം എന്നിവ നടത്തും. ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും  ഈ കൂടിക്കഴ്ച്ചയിൽ ചര്‍ച്ചയായി.നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, വിദേശമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുമായും ദിസനായകെ കൂടിക്കാഴ്ച നടത്തി.400 കോടി ഡോളറാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ ഗ്രാന്റുകളായും വായ്പ സഹായമായും നല്‍കിയതെന്ന് പ്രധാന മന്ത്രി മോദി പറഞ്ഞു.

Tags :
PM Narendra ModiSri Lankan President Anura Kumara Dissanayake
Next Article