Film NewsKerala NewsHealthPoliticsSports

ശ്രീനാഥ് ഭാസിയേയും , പ്രയാഗ മാർട്ടിനേയും ചോദ്യം ചെയ്‌യും; ഇരുവർക്കും പോലീസ് നോട്ടീസ് നൽകി 

12:18 PM Oct 10, 2024 IST | suji S

ഗുണ്ടാതലവൻ ഓം പ്രകാശുമായുള്ള  ലഹരിമരുന്ന് കേസിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയെയും, പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നൽകി. മരട് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും  ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നോട്ടീസ് നൽകിയത്.അറസ്റ്റിലായ ഓം പ്രകാശിന്റെ ബന്ധത്തിന്റെ പേരിലാണ് ഈ ചോദ്യം ചെയ്യൽ.

നാളെ 11 മണിക്കാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കുപ്രസിദ്ധ ​ഗുണ്ട നേതാവ് ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും ,പ്രയാ​ഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടിട്ടുള്ളതായ വിവരം പുറത്തുവന്നത്. ഈ ലഹരിപ്പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്.

സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Tags :
om prkashpolice issued a noticepryaga martin actresssrinath bhasi actor
Next Article