Film NewsKerala NewsHealthPoliticsSports

വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവിൽ കേന്ദ്രനിലപാടിനെതിരെ വീണ്ടും സംസ്ഥാന സർക്കാർ

02:44 PM Oct 23, 2024 IST | suji S

വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവിൽ കേന്ദ്രനിലപാടിനെതിരെ വീണ്ടും സംസ്ഥാന സർക്കാർ. തൃശൂർ പൂരം പോലെയുള്ള ഉത്സവങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെടിക്കെട്ട്. അതുകൊണ്ടു പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു, ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചെന്നും മന്ത്രി അറിയിച്ചു.അതുപോലെ ഈ വിഷയത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെടണമെന്നും മന്ത്രി വാസവൻ പറഞ്ഞു.

തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് റവന്യൂ മന്ത്രി കെ രാജന്‍ മുൻപ് പ്രതികരിച്ചിരുന്നു.ഈ ഉത്തരവിൽ 35 നിയന്ത്രണങ്ങളുണ്ട്. ഈ ഉത്തരവിലെ അഞ്ച് നിബന്ധനകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ നിബന്ധനകള്‍ അംഗീകരിച്ചാല്‍ തേക്കിന്‍കാട് മൈതാനത്തില്‍ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. വെടിക്കെട്ട് നടത്തുന്ന സ്ഥലവും ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്നാണ് പറയുന്നത്. ഇത് പാലിച്ചാല്‍ തേക്കിന്‍കാട് മൈതാനത്ത് വെടിക്കെട്ട് നടത്താനാകില്ലെന്നും കെ രാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു, ഇപ്പോൾ ഈ നിയന്ത്രണത്തെ കുറിച്ച് ദേവസ്വം മന്ത്രിയും രംഗത്ത് എത്തിയിരിക്കുകയാണ്.

Tags :
new order on fireworksthrissur pooramVN Vasavan
Next Article