ലഹരി കേസിൽ പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് ക്ലീൻ ചിറ്റ് നൽകി; എന്നാൽ ശ്രീനാഥ് ഭാസിയുടെ മൊഴിയിൽ പൊരുത്തക്കേട്
ലഹരി കേസിൽ പ്രതിയായ ഓം പ്രകാശുമായി ബന്ധപ്പെട്ടിട്ടുള്ള സിനിമ താരങ്ങൾ പ്രയാഗ മാർട്ടിനെയും, ശ്രീനാഥ് ഭാസിയെയും പോലീസ് ചോദ്യം ചെയ്യ്തിരുന്നു. ഇപ്പോൾ ഇരുവരുടെയും മൊഴികൾ പുറത്ത്, ഇരുവർക്കും ഓം പ്രകാശിന് അറിയില്ല എന്നാണ് പറയുന്നതെന്ന് പോലീസ്. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് ക്ലീൻ ചിറ്റ് നൽകി. അതേസമയം ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ എന്നാണ് പോലീസ് റിപ്പോർട്ടുകളിൽ പറയുന്നു.
ഓം പ്രകാശിനെ സോഷ്യൽ മീഡിയയിൽ കണ്ടുള്ള പരിചയമേ ഉള്ളു എന്നാണ് നടൻ ശ്രീനാഥ് ഭാസിപറഞ്ഞ മൊഴി. എന്നാൽ ശ്രീനാഥ് ഭാസിയുടെയും ,ബിനു ജോസഫിൻ്റെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. അതുപോലെ ഇരുവരും ഹോട്ടലിൽ എത്തിയത് പുലർച്ചെ 4 മണിക്കെന്ന് പൊലീസ് വെളിപ്പെടുത്തി.അതുപോലെ ബിനുവും, ശ്രീനാഥ് ഭാസിയും തമ്മിൽ ലഹരി ഇടപാടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്.
ആ സംശയം പോലീസ് പരിശോധിക്കും എന്നും പറയുന്നുണ്ട്. താൻ സുഹൃത്ത് വഴിയാണ് ഹോട്ടൽ മുറിയിലെത്തിയത് , എന്നാൽ ഗുണ്ടാനേതാവ് ഓം പ്രകാശിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി. എന്നാൽ പ്രയാഗ മൊഴിനൽകിയത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടതിന് ശേഷം ഗൂഗിള്‍ നോക്കിയാണ് ഓംപ്രകാശ് ആരെന്ന് മനസിലാക്കിയതെന്നാണ്