Film NewsKerala NewsHealthPoliticsSports

ഹേമകമ്മറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലെ ആദ്യ കുറ്റപത്ര സമർപ്പണം; മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്

11:28 AM Dec 24, 2024 IST | Abc Editor

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. സിനിമയിലെ മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് കാഞ്ഞിരപ്പള്ളി കോടതിയിലാണ്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത് ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്.

അതിൽ നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന്‍റെ പേരില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ ,സ്വകാര്യമായ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുകയോ ചെയ്താല്‍ പരാതി നല്‍കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് മുൻപേ നിര്‍ദേശിച്ചിരുന്നു.

Tags :
Hema committee reportThe case was based on the makeup artist's statement
Next Article