Film NewsKerala NewsHealthPoliticsSports

കളമൊഴിഞ്ഞ് സുനില്‍ ഛേത്രി; അവസാന മത്സരം കുവൈത്തിനെതിരെ 

01:12 PM May 16, 2024 IST | Swathi S V

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലാണ് ഛേത്രിയുടെ വിടവാങ്ങല്‍ മല്‍സരം.
ഫുട്‌ബോൾ ഭ്രമം രക്‌തത്തിലുള്ള കുടുംബത്തിൽനിന്നാണു വരവ്. നേപ്പാളിവംശജനായഛേത്രിയുടെ മാതാപിതാക്കൾ ഫുട്‌ബോൾ താരങ്ങളായിരുന്നു. അച്‌ഛൻ ഇന്ത്യൻ ആർമി ടീമിൽ അംഗം. അമ്മയും ഇരട്ടസഹോദരിയും നേപ്പാൾ വനിതാ ദേശീയ ടീം താരങ്ങൾ.

2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ഏതു പ്രതിരോധ മതിലും മറികടന്ന് ബുള്ളറ്റ് ഹെഡ്ഡറുകളിലൂടെ ഗോളുകള്‍ നേടാനും മിടുക്കനാണ് അദ്ദേഹം. പകരം വയ്ക്കാനില്ലാത്ത ഇതിഹാസത്തെയാണ് ഛേത്രിയുടെ വിരമിക്കലിലൂടെ ഇന്ത്യക്കു നഷ്ടമാവുന്നത്. ലോക ഫുട്ബോളിൽ ഇന്നു കളിക്കുന്ന താരങ്ങളിലെ ഗോൾ സ്കോറർമാരിൽ മൂന്നാമൻ. നൂറിന്റെ നിറവിലെത്തി നിൽക്കുന്ന ഇന്ത്യയുടെ പ്രിയപ്പെട്ട ക്യാപ്റ്റനാണ് സുനിൽ ഛേത്രി.

Tags :
Sunil Chhetri
Next Article